Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലോക്ക്ഡൗണിന്‌ 
ജീവന്റെ വില ; ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം: മുഖ്യമന്ത്രി

by News Desk
May 10, 2021
in KERALA
0
ലോക്ക്ഡൗണിന്‌-
ജീവന്റെ-വില-;-ഈ-ലോക്ക്ഡൗൺ-ഏറ്റവും-ഫലപ്രദമായി-നടപ്പാക്കുമെന്ന്-ഓരോരുത്തരും-തീരുമാനിക്കണം:-മുഖ്യമന്ത്രി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മരണം കുറയ്ക്കുകയെന്നതാണ് ലോക്ക്ഡൗണിന്റെ ലക്ഷ്യമെന്നും അതുകൊണ്ടിതിന് ജീവന്റെ വിലയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. ആദ്യത്തെ ലോക്ക്ഡൗൺ സമൂഹവ്യാപനം ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു. ആ ഘട്ടത്തിൽ രോഗം പ്രധാനമായും പുറത്തുനിന്നാണ് വന്നത്. ഇപ്പോൾ അടിയന്തര ലോക്ക്ഡൗണാണ്. രോഗബാധ ഇവിടെത്തന്നെയുള്ള സമ്പർക്കത്താലാണ് കൂടുതലായുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശേഷി ഉയർത്തിയിട്ടുണ്ടെങ്കിലും രോഗവ്യാപനം കരുത്താർജിക്കുന്ന സാഹചര്യത്തിൽ അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യം വന്നേക്കാം. അതുകൊണ്ടുകൂടിയാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്. കോവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കിയും മികച്ച ചികിത്സയിലൂടെയും രോഗബാധ 11 ശതമാനത്തോളം ആളുകളിൽ ഒതുക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. രണ്ടാം തരംഗം തീവ്രമായതിനാൽ കൂടുതൽ ശക്തമായി മുൻകരുതൽ മാനദണ്ഡം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുമതി 
ദുരുപയോഗിക്കരുത്
രോഗവ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കിയ ജനങ്ങൾ വളരെ ക്രിയാത്മകമായാണ് ലോക്ക്ഡൗണിനോട് പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി. അവശ്യസാധനം വാങ്ങാൻ പുറത്തിറങ്ങാൻ അനുവാദമുണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

മത്സ്യലേലത്തിന് ആൾക്കൂട്ടമില്ലാത്ത രീതിയിൽ നേരത്തെ ഉണ്ടാക്കിയ ക്രമീകരണംതുടരും. മരണമടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് യാത്രചെയ്യാൻ വേഗം അനുമതി നൽകും. ഓൺലൈൻ പാസ് സംവിധാനം പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷ ലഭിച്ചു. ഇത്രയും പാസ് നൽകുന്നത് ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും. യാത്രയുടെ ഉദ്ദേശ്യം വിലയിരുത്തിയേ പാസ് നൽകൂ. അവശ്യസർവീസുകാർക്ക് തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ പാസ് വേണ്ട. വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ, തൊഴിലാളികൾ എന്നിവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകും. തൊട്ടടുത്ത കടയിൽനിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറി എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം മതി.

ഞായറാഴ്ച 16,878 പൊലീസുകാരെയും തിങ്കളാഴ്ച 25,000 പേരെയുമാണ് നിരത്തുകളിൽ നിയോഗിച്ചത്. തിങ്കളാഴ്ച മാസ്ക് ധരിക്കാത്ത 9,938 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത 4,680 പേർക്കെതിരെയും കേസെടുത്തു. 34,62,200 രൂപ പിഴയീടാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതൽ 
ആരോഗ്യപ്രവർത്തകരെ 
നിയമിക്കും
ആരോഗ്യമേഖല ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കും. വിരമിച്ചവരും അവധി കഴിഞ്ഞവരുമായ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവരെയാകും നിയമിക്കുക. പഠനം പൂർത്തിയാക്കിയവരെയും തിരികെയെത്തിക്കും.

സംസ്ഥാനതത് 15വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമാകുമെന്നതാണ് കണക്കുകൂട്ടൽ. ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. അവ പരിശോധിക്കാൻ ജില്ലകളിൽ ടെക്നിക്കൽ ടീമിനെ നിയോഗിക്കും. കേന്ദ്രസർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൂടി അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പെരുന്നാൾ: ഹോം ഡെലിവറി ശക്തമാക്കും
പെരുന്നാൾ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാൻ നിർദേശിച്ചു. ഇതിന് പ്രത്യേക മൊബൈൽ ആപ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കും.

ജീവനക്കാർക്കെതിരെ 
നടപടി പാടില്ല
സ്വകാര്യ –-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുകയോ സ്ഥലം മാറ്റുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി. നേരത്തേ ഇക്കാര്യത്തിൽ പറഞ്ഞത് എല്ലാ സ്ഥാപനത്തിനും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ രാഷ്ട്രീയമോ സംഘടനാ ബന്ധമോ പ്രദർശിപ്പിക്കരുത്. പൊലീസിന്റേതുൾപ്പെടെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനും അനുവാദമില്ല. പാലക്കാട് സേവാഭാരതി ടീഷർട്ട് അണിഞ്ഞ് പ്രവർത്തകർ വാഹനപരിശോധന നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Previous Post

സ്വർണക്കടത്ത്‌ : കേന്ദ്ര ഏജൻസികളുടെ 
ഗൂഢാലോചനയും അന്വേഷിക്കും

Next Post

മരണം കണക്കാക്കുന്നത്‌ കേന്ദ്ര മാർഗനിർദേശപ്രകാരം ; മരണം മറച്ചുവയ്‌ക്കുന്നില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
മരണം-കണക്കാക്കുന്നത്‌-കേന്ദ്ര-മാർഗനിർദേശപ്രകാരം-;-മരണം-മറച്ചുവയ്‌ക്കുന്നില്ല

മരണം കണക്കാക്കുന്നത്‌ കേന്ദ്ര മാർഗനിർദേശപ്രകാരം ; മരണം മറച്ചുവയ്‌ക്കുന്നില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.