ന്യൂഡൽഹി
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അടിയന്തര അനുമതി. ജലത്തിൽ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ളതാണ് മരുന്ന്. ഡിആർഡിഒയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലയഡ് സയൻസസ് (ഐഎൻഎംഎഎസ്) ലാബും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബോറട്ടറീസും സഹകരിച്ചാണ് 2 –-ഡിഓക്സി –- ഡി–- ഗ്ലൂക്കോസ് (2–-ഡിജി) എന്ന മരുന്ന് വികസിപ്പിച്ചത്. ഇത് പെട്ടെന്ന് സൗഖ്യം പകരുന്നതായും കൃത്രിമ ഓക്സിജൻ ആശ്രയത്തെ കുറയ്ക്കുന്നതായും ക്ലിനിക്കൽ ട്രയലുകളിൽ വ്യക്തമായി. 2–-ഡിജി മരുന്ന് ഉപയോഗിച്ച രോഗികൾ പെട്ടെന്ന് ആർടിപിസിആർ പരിശോധനയിൽ -നെഗറ്റീവാകുന്നതായും തെളിഞ്ഞു.