മനാമ > ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യയെ സഹായിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജവും. ഇന്ത്യന്‍ അംബാസഡര്‍ പ്രിയൂഷ് ശ്രീവാസ്തവയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സംഘടനകളുടെയും വിദേശ ഇന്ത്യക്കാരുടെയും സഹകരണത്തോടെ സമാജം വിപുലമായ മെഡിക്കല്‍ സഹായങ്ങള്‍ നാട്ടിലയക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പ്രസിഡന്റ് പിവി രാധാകൃഷ്ണപി ള്ള അറിയിച്ചു.
ഇരുന്നൂറിലധികം ഓക്സിജന്‍ സിലിഡണ്ടറുകള് ഇതിനോടകം തന്നെ സമാജം സജ്ജമാക്കിയിട്ടുണ്ട് .മനുഷ്യത്യപരമായ ഈ ജാഗ്രത പൂര്‍ണ്ണമായ ഈ പരിശ്രമങ്ങള്‍ക്ക് വിദേശ മലയാളികളും സ്വദേശികളും നല്കുന്ന സഹകരണം പ്രശംസനീയമാണെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു.
കേരളത്തിലെയും സ്ഥിതി അപകടകരമായ നിലയിലേക്ക് വരുന്ന അവസ്ഥയില്‍ നോര്‍ക്കയില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ട്. കേരളത്തിലേക്കും പ്രത്യേക ശ്രദ്ധ പതിയേണ്ട സമയമാണെന്നും മലയാളി സംഘടനകള്‍, ഗ്രൂപ്പുകള്‍, വ്യക്തികള്‍ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ ഈ സാഹചര്യത്തെ അതീജീവിക്കാനാവും. ഇതിനായി എല്ലാ സുമനസ്സുകളും ബഹ്റൈന്‍ കേരളീയസമാജത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓക്സിജന്‍ സിലിഡണ്ടറടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ശേഖരണത്തില്‍ പങ്കാളികളാകണമെന്നും സമാജം അഭ്യര്‍ത്ഥിച്ചു.