ജനറൽ വാർഡുകളിൽ രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെയാണ് ഒരുദിവസം 2645 രൂപ ഇടാക്കാൻ കഴിയുക. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിയതായി വ്യക്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
Also Read :
സിടി സ്കാൻ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും വിജ്ഞാപനത്തിലുണ്ട്. ഇവയുടെ പരമാവധി വില്പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.
Also Read :
ഹൈ ഡിപ്പൻഡൻസി യൂണിറ്റ് (HDU) എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 3795 രൂപ, എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 4175 രൂപയാണ് നിരക്ക്. ഐസിയുവിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 7800 രൂപ, എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8580 രൂപ. വെന്റിലേറ്ററോട് കൂടി ഐസിയു എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 13800 രൂപ, എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15180 രൂപ എന്നിങ്ങനെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.