മോസ്കോ > കോവിഡ് വാക്സിന്റെ ബൗദ്ധികസ്വത്തവകാശ സംരക്ഷണത്തിൽ ഇളവ് നൽകണമെന്ന ആവശ്യത്തിന് പിന്തുണയുമായി റഷ്യ. ഈ ആവശ്യത്തിന് പിന്തുണ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ.
റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയുമായി നടത്തിയ യോഗത്തിലായിരുന്നു പുടിന്റെ നിലപാട് പ്രഖ്യാപനം. നിലവിലെ സാഹചര്യത്തിൽ പരമാവധി ലാഭമുണ്ടാക്കനല്ല ശ്രമിക്കേണ്ടത്, ആളുകളുടെ ജീവൻ രക്ഷിക്കാനാണെന്നും പുടിൻ പറഞ്ഞു.റഷ്യ ഇതുവരെ മൂന്നു കോവിഡ് വാക്സിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.