ഫ്രാൻസിനും ബെൽജിയത്തിനും ഇടയിലുള്ള തന്റെ കൃഷിസ്ഥലത്ത് കൃഷി ചെയ്യുകയായിരുന്ന കർഷകനാണ് അറിയാതെ മാറ്റിയത്. ഇന്ത്യയും പാകിസ്താനുമിടയിലുള്ള പോലെ പട്ടാളക്കാരുടെ റോന്തു ചുറ്റലോ മുൾ വേലിയോ യൂറോപ്പിലെ പല രാജ്യങ്ങളും തമ്മിലില്ല. നമ്മുടെ നാട്ടിൽ പറമ്പുകളെ തമ്മിൽ തിരിക്കുന്ന അതിർത്തി കല്ലുകൾ കണ്ടിട്ടില്ലേ? അവയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും അതിർത്തിയെ തിരിക്കുന്നത്.
പേര് വെളിപ്പെടുത്താത്ത കർഷകന് യഥാർത്ഥത്തിൽ തന്റെ കൃഷിസ്ഥലത്തേക്കുള്ള വഴിയിലുള്ള കല്ല് യഥാർത്ഥത്തിൽ രാജ്യത്തിന്റെ അതിർത്തികളാണ് എന്നറിയാൻ പാടില്ലായിരുന്നു. ട്രാക്കറിന് സഞ്ചരിക്കാൻ പറ്റാത്ത വിധം കല്ല് തടസ്സമായതോടെ കർഷകൻ കല്ല് അല്പം നീക്കി. ഫ്രാൻസിന്റെ ഭാഗത്തേക്കാണ് കല്ല് നീക്കിയത്. പുതിയ സ്ഥലത്ത് കല്ല് മാറ്റി സ്ഥാപിച്ചതോടെ ഫ്രാൻസിന്റെ വലിപ്പം 2.25 മീറ്റർ കുറഞ്ഞു എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
കർഷകൻ ഈ കല്ല് മാറ്റി സ്ഥാപിച്ച ശേഷം തന്റെ കൃഷിപ്പണികളിൽ തുടർന്ന്. ദിവസങ്ങൾക്ക് ശേഷം അവിടെയെത്തിയ നാട്ടുകാരനായ ചരിത്രകാരൻ കല്ലിന്റെ സ്ഥാനം മാറിയത് ശ്രദ്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കൃഷിക്കാരന്റെ പ്രവർത്തി വെളിപ്പെടുന്നത്. പഴയ ഒരു സ്കൂൾ മാപ്പിന്റെ സഹായത്തോടെയാണ് ചരിത്രകാരനും കൂട്ടരും എത്ര ദൂരമാണ് അതിർത്തി കല്ല് നീക്കിയത് എന്ന് മനസ്സിലാക്കിയത്.
“അദ്ദേഹം (കൃഷിക്കാരൻ) ബെൽജിയത്തെ വലുതാക്കുകയും ഫ്രാൻസിനെ ചെറുതാക്കുകയും ചെയ്തു. അതൊരു നല്ല ഐഡിയ അല്ലെങ്കിലും എന്റെ പട്ടണം വലുതായത് കൊണ്ട് ഞാൻ സന്തോഷവാനാണ്” ബെൽജിയൻ അതിർത്തി ഗ്രാമമായ എറിക്‌ളിന്റൻസ് മേയർ ഡേവിഡ് ലവന്സ് താമസ രൂപേണ ഫ്രഞ്ച് ചാനലായ ടിഎഫ്വണ്ണിനോട് പറഞ്ഞു.
ഏതായാലും 1819 സ്ഥാപിതമായ 200 വർഷത്തോളം പഴക്കമുള്ള അതിർത്തികല്ല് ഒടുവിൽ യഥാർത്ഥ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു എന്നാണ് റിപോർട്ടുകൾ.