ന്യൂഡൽഹി
രാജ്യത്ത് കോവിഡ് കുത്തിവയ്പ്പ് ആരംഭിച്ച് 112 ദിവസം പിന്നിട്ടിട്ടും രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കാനായത് ജനസംഖ്യയിൽ രണ്ടര ശതമാനത്തിന് മാത്രം. ഒറ്റ ഡോസ് എടുക്കാനായത് 10 ശതമാനത്തിന്. കുത്തിവയ്പ്പുകൾ ഇതുവരെ 16.73 കോടി കടന്നു.
അമേരിക്കയിൽ 33.4 ശതമാനം പേർ രണ്ട് ഡോസും 45.3 ശതമാനം പേർ ആദ്യ ഡോസും എടുത്തു. യുകെയിൽ 52.5 ശതമാനം ആദ്യ ഡോസും 25.1 ശതമാനം രണ്ടു ഡോസുമെടുത്തു. ഇയുവിൽ 27.5 ശതമാനം ആദ്യ ഡോസ് എടുത്തപ്പോൾ 10.5 ശതമാനം പേർ രണ്ട് ഡോസുമെടുത്തു. ഇസ്രയേലിൽ ജനസംഖ്യയിൽ 56.1 ശതമാനം രണ്ട് ഡോസുമെടുത്തു കഴിഞ്ഞു. ചിലിയിൽ 44.3 ശതമാനം ആദ്യ ഡോസും 37 ശതമാനം പേർ രണ്ടു ഡോസും എടുത്തു.
ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ളവർക്കും മെയ് ഒന്ന് മുതൽ വാക്സിൻ നൽകി തുടങ്ങിയെങ്കിലും ക്ഷാമം കാരണം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 22.97 ലക്ഷം മാത്രമാണ് രാജ്യത്താകെ എടുത്തത്.