ബംഗളൂരു > കര്ണാടകയില് സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകള് കരിഞ്ചന്തയില് മറിച്ചുവിറ്റ കേസില് ബിജെപി എംപി തേജസ്വി സൂര്യ കൂടുതല് കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം കോവിഡ് വാര് റൂമിലെത്തി തിരച്ചില് നടത്തിയ എംഎല്എയുടെ പേഴ്സണല് അസിസ്റ്റന്റിന് കിടക്കകള് മറിച്ചുവില്ക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാള് കോവിഡ് രോഗബാധിതനായി ചികിത്സയിലാണ്. രോഗമുക്തനായതിന് ശേഷം ഉടന് ചോദ്യം ചെയ്യും.
കിടക്കകള് മറിച്ചുവിറ്റ വിവാദത്തെത്തുടര്ന്ന് തേജസ്വി സൂര്യ പുറത്താക്കിയ 16 മുസ്ലീം ജീവനക്കാര്ക്കെതിരെ അന്വേഷണ സംഘത്തിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. തന്റെ സംഘത്തിലുള്ളവര്ക്ക് നേരെ ആരോപണങ്ങള് തിരിഞ്ഞുവരുന്നത് തേജസ്വി സൂര്യയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്.