ബെർലിൻ > കോവിഡ് വാക്സിന് നിര്‍മാണം ലോകമെമ്പാടും വ്യാപകമാക്കാന്‍ വേണ്ടിവന്നാല്‍ പകര്‍പ്പവകാശങ്ങള്‍ തല്കാലത്തേക്ക് മരവിപ്പിക്കാമെന്ന അമേരിക്കൻ നിലപാടിനെതിരെ ജർമനി രംഗത്ത്. ഔഷധനിര്‍മാണരംഗത്തെ നിരവധി കുത്തകകമ്പനികളും എതിര്‍പ്പറിയിച്ചു. ഗുണമേന്മ ഉറപ്പുവരുത്താന്‍ പകര്‍പ്പവകാശം കര്‍ക്കശമായി പാലിക്കേണ്ടതുണ്ടെന്ന വാദമാണ് ജര്‍മനി ഉയര്‍ത്തുന്നത്.
ബൈഡൻ സർക്കാരിന്റെ നടപടി വാക്സിൻ ഉൽപ്പാദനത്തിൽ നിർണായക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജർമൻ പ്രതിനിധി പറഞ്ഞു. അമേരിക്ക കൂടി പിന്തുണച്ചതോടെ പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന് സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ജര്‍മനി പരസ്യമായി എതിര്‍പ്പറിയിച്ചത്.
കോവിഡ് വാക്സിന് വികസിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആഗോള ഔഷധകമ്പനി ബയോ എന്ടെക്കും എതിര്‍പ്പ് രേഖപ്പെടുത്തി. എന്നാല്‍ ഫ്രാന്‍സും ഇറ്റലിയും പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കണമെന്ന നിലപാടിലാണ്.വിഷയത്തില്‍ അമേരിക്കയുമായും ലോകവ്യാപാരസംഘടനയുമായും ചര്‍ച്ച തുടരുമെന്ന് ബ്രിട്ടണ് പ്രതികരിച്ചു. ബൗദ്ധികസ്വത്തവകാശ സംരക്ഷണം ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒക്ടോബർമുതൽ ഉന്നയിക്കുന്ന ആവശ്യമാണ്. അമേരിക്കന്‍ നിലപാടിനെ ലോകാരോഗ്യസംഘടനയും സ്വാഗതം ചെയ്തു.