സംസ്ഥാനത്ത് കൊവിഡ് ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് ചെയ്യുന്നത്. കിറ്റ് വിതരണം ഏത്രയും വേഗം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്കു ഭക്ഷ്യപൊതുവിതരണ വകുപ്പ് വാക്കാൽ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഈയാഴ്‌ച തന്നെ പുറത്തിറക്കും.
ഏപ്രിൽ മാസത്തിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനിടെയാണ് അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം സർക്കാർ ആരംഭിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തും മുൻപ് തന്നെ കിറ്റ് വിതരണം ആരംഭിച്ചു എന്ന പ്രത്യേകതയുമുണ്ട് ഇപ്രാവശ്യം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചുള്ള റേഷൻ വിതരണവും മെയ് 15ന് ആരംഭിക്കും 31 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് രണ്ട് മാസത്തേക്കാകും റേഷൻ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ പയർ അല്ലെങ്കിൽ കടല എന്നിവയാകും കേന്ദ്ര സർക്കാരിൻ്റെ കിറ്റിൽ ഉണ്ടാകുക.