ന്യൂഡൽഹി
25 സംസ്ഥാനങ്ങളിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കായി ധനകാര്യമന്ത്രാലയം 8,923.8 കോടി രൂപ അനുവദിച്ചു. 2021–-2022 ലെ ‘യുണൈറ്റഡ് ഗ്രാന്റ്സ്’ ആദ്യഗഡുവായാണ് ഇത്രയും തുക അനുവദിച്ചത്.
മറ്റ് കാര്യങ്ങൾക്കൊപ്പം കോവിഡ് പ്രതിരോധ, ആശ്വാസ പ്രവർത്തനങ്ങൾക്കും ഈ തുക വിനിയോഗിക്കാം. കേരളത്തിന് 240.6 കോടിയാണ് അനുവദിച്ചത്. ഉത്തർപ്രദേശ്–- 1,441.6 കോടി, മഹാരാഷ്ട്ര–- 861.4 കോടി, പശ്ചിമബംഗാൾ–-652.2 കോടി, മധ്യപ്രദേശ്–- 588. 8 കോടി, രാജസ്ഥാൻ–-570.8 കോടി, തമിഴ്നാട്–- 533.2 കോടി.