ജനീവ
ചൈനയുടെ കോവിഡ് വാക്സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അനുമതി നൽകി. ലോകത്തെല്ലായിടത്തും വാക്സിന് എത്തിക്കാനുള്ള യുഎന്നിന്റെ കോവാക്സ് പദ്ധതിയിൽ ഇനി സിനോഫാമും ഉൾപ്പെടും. ഇതുവരെ ആറ് വാക്സിന് അംഗീകാരം നൽകിയെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു. ചെെന നിർമിച്ച സിനോവാകിന്റെ അനുമതി സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമുണ്ടാകും.
ഇരു വാക്സിനും വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽനിന്ന് വാക്സിൻ ലഭിക്കാൻ ബുദ്ധിമുട്ടുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ചെെനീസ് വാക്സിൻ ഉപയോഗിക്കുന്നത്.