നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഇഡിയെയും കസ്റ്റംസിനെയും കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ കേന്ദ്ര ഏജൻസികള്‍ക്കെതിരെ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചത്. മാര്‍ച്ച് 26ന് രൂപീകരിച്ച ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിറ്റിയോട് അന്വേഷണം നടത്താൻ മെയ് ഏഴിനു പുറത്തിറക്കിയ ഉത്തരവിലാണ് വ്യക്തമാക്കിയത്.
Also Read:
സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് ജുഡീഷ്യൽ കമ്മീഷൻ്റെ ലക്ഷ്യം. ഗൂഢാലോചനയിൽ പങ്കുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
Also Read:
സ്വപ്ന സുരേഷിൻ്റെ വിവാദമായ ശബ്ദരേഖ, കൂട്ടുപ്രതിയായ സരിത്തിൻ്റെ കത്ത് തുടങ്ങിയ കാര്യങ്ങളിലും കമ്മീഷൻ അന്വേഷണം നടത്തും. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്‍കാൻ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം ഉള്‍പ്പെടെ കമ്മീഷൻ അന്വേഷിക്കും.