ലോക്ക് ഡൗൺ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം ഉണ്ട്. എന്നാൽ വാക്സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാൽ മതി.
Also Read :
സത്യവാങ്മൂലത്തിന്‍റെ മാതൃക ഇ- പാസിന് അപേക്ഷിക്കേണ്ടുന്ന https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് പൂരിപ്പിക്കുകയോ, അല്ലെങ്കിൽ അതേ മാതൃകയില്‍ വെളളക്കടലാസില്‍ തയ്യാറാക്കുകയോ ചെയ്യാം. വളരെ അത്യാവശ്യഘട്ടങ്ങളിലെ യാത്രയ്ക്ക് ഈ സത്യവാങ്മൂലം ഉപയോഗിക്കുകയും പരിശോധന വേളയിൽ കാണിക്കുകയും ചെയ്താൽ മതി.
Also Read :
വെള്ളക്കടലാസിൽ സത്യവാങ്മൂലം ഈ രീതിയിലാണ് തയ്യാറാക്കേണ്ടത്.
സത്യവാങ്മൂലം
…………………….. നമ്പർ വാഹനത്തിൽ (സ്കൂട്ടർ/മോട്ടോർസൈക്കിൾ/കാർ/എസ് യുവി/…………) യാത്ര ചെയ്യുന്ന ………………………… എന്ന ഞാൻ ……………………………………………………….. (വിലാസം) ……………………………………………………………………. (ആവശ്യം) ……………………………………………. എന്നോടൊപ്പമുളളത് ………………………………………………… ആണ്. ഞാൻ …………………………………….. (തീയതി/സമയം) തിരിച്ച് പോകും.
ഒപ്പ്
പേര്
മൊബൈൽ നമ്പർ
തീയതി
സമയം
സ്ഥലം