കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1071 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 ബാധിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. ഇവരിൽ പലരും അവധിയിൽ പ്രവേശിച്ചതോടെ സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ ജോലിഭാരവും വര്‍ധിച്ചു. സേനയ്ക്കുള്ളിൽ തന്നെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തേണ്ടതില്ലെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പോലീസ് ഉദ്യോഗസ്ഥരിൽ ഏറ്റവുമധികം രോഗബാധയുള്ളത്.
Also Read:
കൊവിഡ് മുൻനിര പ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നാൽ രോഗം ബാധിച്ച പലര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. എന്നാൽ ഇവരിൽ നിന്ന് വീട്ടിലെ മറ്റുള്ളവരിലേയ്ക്ക് വൈറസ് പടരാനുള്ള സാധ്യതയാണ് ആശങ്കയുളവാക്കുന്നത്.
വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചാൽ ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെജിഎംഓഎ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Also Read:
സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കിയിട്ടുണ്ടെങ്കിലും ചില സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതാണ് പോലീസിൻ്റെ ജോലിഭാരം വര്‍ധിപ്പിക്കുന്നത്.