കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചില ഗർഭിണികൾ ഭാഗ്യവാന്മാരാണ്. അധികം വേദന സഹിക്കാതെ തന്നെ അവർക്ക് കുഞ്ഞിനെ പ്രസവിക്കാൻ സാധിക്കും. ഇക്കൂട്ടത്തിലെ അതി ഭാഗ്യവതിയാവും ഹാംപ്ഷെയറിലെ ബേസിംഗ്സ്റ്റോക്കിൽ താമസിക്കുന്ന 29 വയസുള്ള സോഫി ബഗ്. പേറ്റുനോവുണ്ടായി വെറും 27 സെക്കന്റിനുള്ളിലാണ് സോഫി കുഞ്ഞിനെ പ്രസവിച്ചത്. അതും കുഞ്ഞു പിറന്നു വീണത് അച്ഛന്റെ കൈകളിലേക്കും.
38 ആഴ്ച ഗർഭിണിയായിരുന്ന സോഫിയ്ക്ക് രാത്രി ടോയ്ലെറ്റിൽ പോകാനുള്ള ശങ്കയുണ്ടായി. ടോയ്ലെറ്റ് സീറ്റിലിരുന്നപ്പോൾ തന്നെ തന്നെ ഉണ്ടായത് മലശങ്ക അല്ല എന്ന് മനസ്സിലാക്കിയ സോഫി ഉടൻ ഭർത്താവ് ക്രിസിനെ അലറി വിളിച്ചു. ഈ സമയത്ത് കുട്ടി പുറത്ത് വന്ന് ടോയ്ലെറ്റിൽ പോകാതിരിക്കാൻ സോഫി കൈകൊണ്ട് ലോക്ക് ചെയ്തു. ഉറങ്ങിക്കിടന്ന ഭർത്താവ് ടോയ്ലെറ്റിൽ എത്തിയപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും തന്റെ രണ്ട് കൈകളും സോഫിയുടെ അടിഭാഗത്തേക്ക് പിടിച്ചു. തുടർന്നു സോഫി മൃദുവായി ഒന്ന് പുഷ് ചെയ്തു. കുട്ടി ക്രിസിന്റെ കൈയിലേക്ക് സുരക്ഷിതമായി വീണു. സുഖപ്രസവം, അത് ‘ലേശം’ പേറ്റുനോവ് മാത്രം അറിഞ്ഞു.
മൂന്ന് കുട്ടികളുടെ അമ്മ സോഫി അപ്രതീക്ഷിത സുഘപ്രസവത്തെ തുടർന്നുണ്ടായ കുട്ടിക്ക് ബേബി മില്ലി എന്നാണ് പേരിട്ടിക്കുന്നത്. മാർച്ച് 23നായിരുന്നു കുട്ടിയുടെ ജനനം. വീട്ടിലായിരുന്നു പ്രസവം എങ്കിലും അമ്മയും കുഞ്ഞും പൂർണ ആരോഗ്യവാന്മാരാണ് എന്ന് പിന്നീട് നടന്ന വൈദ്യ പരിശോധനയിൽ വ്യക്തമായതോടെ എല്ലാം ശുഭം.