വാക്കുകൾക്ക് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ മനസിലെ സ്നേഹം അമ്മയോട് വാക്കുകളിലൂടെ പകരൂ. ഇതാ ചില ആശംസാ വാചകങ്ങൾ.
എന്നെ ഞാനക്കാൻ ഈ ജന്മം നൽകിയ എന്റെ അമ്മയ്ക്ക്… ഹൃദയത്തിൽ തൊട്ട മാതൃ ദിനാശംസകൾ!
ഇത്രയും വ്യക്തിത്വമുള്ള, ശക്തയായ അമ്മയിൽ ജനിക്കാനായത് എന്റെ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു, ദൈവത്തിന് നന്ദി പറയുന്നു, ഇന്ന് ഞാൻ ആയിത്തീർന്നതിന് പിന്നിൽ അമ്മയുടെ കൈകളാണ്.
മാതൃദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ… ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഓരോ ദിവസവും സ്നേഹിക്കപ്പെടാനുള്ള ഭാഗ്യമുണ്ടാകട്ടെ…
മറ്റാരും കേൾക്കാത്ത സമയങ്ങളിൽ എന്നെ കേട്ടും ചേർത്തു നിർത്തിയും കൂടെ നിന്ന എന്റെ അമ്മയ്ക്ക് മാതൃ ദിനാശംസകൾ!
അമ്മയ്ക്ക്, ഞങ്ങൾ എല്ലാവരും അമ്മയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, ജീവിതത്തിൽ ഇന്നോളം ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദി. സന്തോഷകരമായ മാതൃ ദിനാശംസകൾ
എനിക്ക് ഒരു ആലിംഗനം ആവശ്യമുള്ളപ്പോൾ അമ്മയുടെ കൈകൾ എല്ലായ്പ്പോഴും തുറന്നിരുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആവശ്യമുള്ളപ്പോൾ അമ്മയുടെ ഹൃദയം തുറന്നു തന്നു. നിങ്ങളുടെ ശക്തിയും സ്നേഹവും എന്നെ നയിക്കുകയും പറക്കാൻ ചിറകുകൾ നൽകുകയും ചെയ്തു. മാതൃദിനാശംസകൾ!
അമ്മയ്ക്ക് അതിശയകരമായ ഒരു മാതൃദിനം ആശംസിക്കുന്നു… സ്നേഹത്തിനും കരുതലിനും നന്ദി….