ദുബായ് > ദുബായ് മെട്രോയിലോ ട്രാമിലോ ഇ- സ്കൂട്ടറുകൾ കൊണ്ടുവരുന്ന യാത്രക്കാർക്കുള്ള നിയമങ്ങളും മാർഗനിർദ്ദേശങ്ങളും ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അപ്ഡേറ്റുചെയ്തു. ദുബായ് മെട്രോയിലോ ട്രാമിലോ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ അനുവാദമില്ലെന്നും കയറുമ്പോഴോ സ്റ്റേഷനുകളിലോ ഫുട്ബ്രിഡ്ജുകളിലോ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ യാത്രക്കാർക്ക് അനുവാദമില്ലെന്നും ആർടിഎ നിർദ്ദേശിച്ചു.
ഇ-സ്കൂട്ടറുകൾ ഉപയോഗിച്ച് വാതിലുകളോ സീറ്റുകളോ ഇടനാഴികളോ എമർജൻസി ഉപകരണങ്ങളോ തടയുകയോ തടസപ്പെടുത്തുകയോ ചെയ്യരുതെന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.