അഹമ്മദാബാദ്> ഭോപ്പാലിൽ മയക്കുമരുന്ന് വേട്ട. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഫാക്ടറിയിൽ നിന്നാണ് 1814 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്.
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) ഡൽഹിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.