കോഴിക്കോട് > സാഹിത്യകാരന് എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പിടിയിൽ. വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ ബന്ധു പ്രകാശന് എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത.
തവണകളായി ശാന്ത സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് സഹായിച്ചിരുന്നത് പ്രകാശനാണെന്ന് പൊലീസ് പറയുന്നു. ഇന്നു രാവിലെയാണ് രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. സെപ്തംബർ 29നും 30നും ഇടയിൽ മോഷണം നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.