ദുബായ് > ഗാസയിൽ യുഎഇയുടെ അടിയന്തര പോളിയോ വാക്സിനേഷൻ കാമ്പയിനിൽ പങ്കെടുത്ത് ഫ്രണ്ട്ലൈൻ ഹീറോസ് ഓഫീസ് (എഫ്എച്ചഒ) പ്രവർത്തകർ. ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യുനിസെഫ്, യുഎൻആർഡബ്ല്യുഎ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പയിനിൽ, ഓപ്പറേഷൻ ചിവൽറസ് നൈറ്റ് മൂന്നിന്റെ ഭാഗമായി ഗാസയിലെ പത്ത് വയസ്സിന് താഴെയുള്ള 560,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകി.
ഗാസ മുനമ്പിലെ മനുഷ്യരെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ വിശാലമായ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നിർണായക സംരംഭമെന്ന് എഫ്എച്ച്ഒ അഭിപ്രായപ്പെട്ടു.
പ്രതിരോധ കുത്തിവയ്പ്പ് പോയിന്റുകൾ സംഘടിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഫ്രണ്ട്ലൈൻ പ്രൊഫഷണലുകൾ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ഓഫീസ് അറിയിച്ചു. ഗാസയിൽ വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കാൻ ഫ്രണ്ട്ലൈൻ പ്രൊഫഷണലുകൾ സജീവമായി സഹായിക്കുകയും കുടുംബങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം നൽകുകയും ചെയ്തുവെന്നും എഫ്എച്ചഒ ചൂണ്ടിക്കാട്ടി.