കൊച്ചി
രാജ്യത്ത് വാണിജ്യാവശ്യ പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 48.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 1721.50 രൂപയായിരുന്നത് 1770 രൂപയായി. കൊച്ചിയിൽ 1749, കോഴിക്കോട്ട് 1781.50 എന്നിങ്ങനെയാണ് പുതിയ വില.
തുടർച്ചയായി മൂന്നാംമാസമാണ് വാണിജ്യ സിലിണ്ടറിന് വില കൂട്ടുന്നത്. ആഗസ്തിൽ 7.50 രൂപയും സെപ്തംബറിൽ 38.50 രൂപയും വർധിപ്പിച്ചു. രണ്ടുമാസത്തിനുള്ളിൽ മൂന്നുതവണയായി 94.50 രൂപയാണ് വർധിപ്പിച്ചത്.