ന്യൂഡല്ഹി >ജമ്മു കശ്മീര് ലഫ്റ്റനറ്റ് ഗവര്ണര് മനോജ് സിന്ഹ പുറത്തുനിന്നുള്ള വ്യക്തിയാണെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി.ജമ്മു കശ്മീരിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രിയങ്കയുടെ പരാമര്ശം.
ജമ്മുവിലെ നയതന്ത്രങ്ങള് പുറമേ നിന്ന് വന്നവര്ക്ക് വേണ്ടി നിര്മിച്ചിരിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു.ജമ്മു കശ്മീരിലെ ധാതുക്കള് വേര്തിരിച്ചിച്ചെടുക്കാനുള്ള കരാറുകള് പുറമേ നിന്നുള്ളവര്ക്കാണ് കേന്ദ്ര സര്ക്കാര് നല്കുന്നതെന്നും പ്രിയങ്ക . പുറത്തുള്ള കമ്പനികള് ജമ്മു കശ്മീരിനെ കൊള്ളയടിക്കുന്നുവെന്നും അവര് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര് ജനതയുടെ സംസ്ഥാന പദവി തട്ടിയെടുത്തു. പ്രത്യേക സംസ്ഥാന പദവി എന്നത് കശ്മീര് ജനതയുടെ അവകാശമായിരുന്നു. ആ അവകാശം ഒരു ജനതയുടെ തൊഴില് ഉള്പ്പെടെയുള്ള കാര്യങ്ങളെ സംരക്ഷിച്ചിരുന്നെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ജമ്മുവിലെ ബിഷ്നയില് നടന്ന പരിപാടിയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയ നടപടിക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.
ഇന്ന് വൈകുന്നേരത്തോടെ ജമ്മു കശ്മീരിലെ പരസ്യ പ്രചരണം അവസാനിക്കും. ഒക്ടോബര് ഒന്നിന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കും.