ഭുവനേശ്വര്‍> വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഒഡിഷയിലെ ഭദ്രക്കിൽ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച വരെയാണ് നിരോധനം. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ വാട്സാപ്പ്, ഫെയ്സ്ബുക്ക്, എക്സ് എന്നിവ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടി. ഭദ്രക്ക് ടൗണിൽ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്.
പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒരു വിഭാഗത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് വര്‍ഗീയ സംഘര്‍ഷത്തിൽ കലാശിച്ചത്.