ദുബായ് > റാസൽഖൈമയിൽ നിന്നുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. റാസൽഖൈമ ഇൻ്റർനാഷണൽ എയർപോർട്ട് മോസ്കോ ഡൊമോഡെഡോവോ ഇൻ്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് ആരംഭിച്ചതോടെയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചത്.
നോൺ-സ്റ്റോപ്പ് സർവീസ് ആഴ്ചയിൽ മൂന്ന് തവണ പ്രവർത്തിക്കും. 2024 ഡിസംബർ 27 മുതൽ സർവീസ് ആരംഭിക്കും. റാസൽ ഖൈമയിൽ നിന്നുള്ള പുതിയ നോൺ-സ്റ്റോപ്പ് ഡെസ്റ്റിനേഷനായി മോസ്കോയെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദേൽ അൽ അലി അഭിപ്രായപ്പെട്ടു.
റാസൽ ഖൈമയിൽ നിന്നുള്ള എയർ അറേബ്യയുടെ നിലവിലെ നെറ്റ്വർക്ക് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്രക്കാർക്ക് നേരിട്ട് കണക്ഷൻ നൽകുന്നുണ്ട്.