പട്ന> ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചു. സംസ്ഥാനത്തിനകത്ത് വിവിധ ഇടങ്ങളിലായി നടന്ന ചടങ്ങിലാണ് 43 പേർ മരിച്ചത്. മരിച്ചവരിൽ 37 പേരും കുട്ടികളാണ്. സംഭവസ്ഥലത്ത് മൂന്നുപേരെ കാണാതായതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കുട്ടികളുടെ ഐശ്വര്യത്തിന് വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്ന ചടങ്ങായ’ജീവിത് പുത്രിക’ ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചതെന്ന് ബിഹാർ സർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിൽ പറഞ്ഞു.
ബുധനാഴ്ച നടന്ന ആഘോഷത്തിൽ 15-ഓളം ജില്ലകളിലുണ്ടായ അപകടത്തിലാണ് 43 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിൽ പട്നയിലെ ഔറംഗാബാദിൽ നടന്ന ചടങ്ങിൽ മാത്രം ഒമ്പത് പേര് മുങ്ങിമരിച്ചതായാണ് റിപ്പോർട്ട്.