ന്യൂയോർക്> ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ (യുഎൻഎസ്സി) ഇന്ത്യയ്ക്ക് സ്ഥിരാംഗത്വത്തിന് പിന്തുണയുമായി ഫ്രാൻസ്. ഇന്ത്യയ്ക്കു പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണ അറിയിച്ചു.
യുഎന്നിന്റെ 79-ാമത് സെഷനിലെ പൊതു സംവാദത്തിൽ സംസാരിക്കവെയാണ് മാക്രോൺ പിന്തുണയറിയിച്ചത്. പ്രവർത്തന രീതികൾ മാറ്റാനും കുറ്റകൃത്യങ്ങൾ നടന്നാൽ വീറ്റോ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഈ പരിഷ്കാരം ഉപകാരപ്പെടുന്നതായി പ്രതീക്ഷിക്കുന്നെന്ന് മാക്രോൺ പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ കൂടുതൽ പ്രാതിനിധ്യം യുഎന്നിൽ വേണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും പറഞ്ഞു. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടാണ്.