ടെസ്റ്റ് ക്രിക്കറ്റിൽ 92 വർഷം നീണ്ട യാത്രയിലുടനീളം നിരവധി മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഇന്ത്യൻ ടീമിനായി. ആദ്യകാല താരങ്ങളായ വിനു മങ്കാഡ്, ബിഷൻ സിംഗ് ബേദി, കപിൽ ദേവ് എന്നിവർ മുതൽ അനിൽ കുംബ്ലെ, ആർ. അശ്വിൻ, സഹീർ ഖാൻ എന്നിവരുടെ ആധുനിക യുഗം വരെ ബൗളർമാർ അവരുടെ ടെസ്റ്റ് കരിയറിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഇന്ത്യയുടെ നിലവിലെ പേസ് ആക്രമണം അവർ സൃഷ്ടിച്ചതിൽ ഏറ്റവും മികച്ചതെന്നുതന്നെ പറയാം.
കപിൽ ദേവ് ഇപ്പോഴും 434 വിക്കറ്റുകളുമായി സീമർമാരുടെ പട്ടികയിൽ മുന്നിലാണ്. വിരമിച്ച് 16 വർഷത്തിന് ശേഷവും ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ എന്ന റെക്കോർഡ് ഇതിഹാസ താരം അനിൽ കുംബ്ലെയുടെ പേരിലാണ്. 132 ടെസ്റ്റ് മത്സരങ്ങളിൽ 619 വിക്കറ്റുകളാണ് താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന നാലാമത്തെ വിക്കറ്റ് നേട്ടമാണിത്.
ബംഗ്ലാദേശിനെതിരെ അടുത്തിടെ ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിലുൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ, വിക്കറ്റു വേട്ടയിൽ കുംബ്ലെയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് തൊട്ടുപിന്നിലാണ്. 101 മത്സരങ്ങളിൽ നിന്ന് 522 വിക്കറ്റ് തികച്ച അശ്വിൻ വിക്കറ്റു വേട്ടയിൽ രണ്ടാം സ്ഥാനത്താണ്. ഇടംകൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജയും ബൗളിങ്ങിൽ സുപ്രധാന നേട്ടത്തിനരികിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് എന്ന നേട്ടത്തിനു 1 വിക്കറ്റ് അകലെയാണ് ജഡേജ.
കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ
കളിക്കാരൻ | വർഷം | മത്സരങ്ങൾ | വിക്ക്റ്റ് | മികച്ച ബൗളിംഗ് | ശരാശരി | എസ്.ആർ | 5 വിക്കറ്റ് |
അനിൽ കുംബ്ലെ | 1990-2008 | 132 | 619 | 10/74 | 29.65 | 65.99 | 35 |
ആർ. അശ്വിൻ | 2011-2024 | 101 | 522 | 7/59 | 23.7 | 50.51 | 37 |
കപിൽ ദേവ് | 1978-1994 | 131 | 434 | 9/83 | 29.64 | 63.91 | 23 |
ഹർഭജൻ സിംഗ് | 1998-2015 | 103 | 417 | 8/84 | 32.46 | 68.53 | 25 |
ഇഷാന്ത് ശർമ്മ | 2007-2021 | 105 | 311 | 7/74 | 32.4 | 61.6 | 11 |
സഹീർ ഖാൻ | 2000-2014 | 92 | 311 | 7/87 | 32.94 | 60.4 | 11 |
രവീന്ദ്ര ജഡേജ | 2012-2024 | 73 | 299 | 7/42 | 23.98 | 58.1 | 13 |
ബിഷൻ സിംഗ് ബേദി | 1966-1979 | 67 | 266 | 7/98 | 28.71 | 80.31 | 14 |
ബി. ചന്ദ്രശേഖർ | 1964-1979 | 58 | 242 | 8/79 | 29.74 | 65.96 | 16 |
ജവഗൽ ശ്രീനാഥ് | 1991-2002 | 67 | 236 | 8/86 | 30.49 | 64 | 10 |
മുഹമ്മദ് ഷമി | 2013-2023 | 64 | 229 | 6/56 | 27.71 | 50.28 | 6 |
എരപ്പള്ളി പ്രസന്ന | 1962-1978 | 49 | 189 | 8/76 | 30.38 | 75.94 | 10 |
ഉമേഷ് യാദവ് | 2011-2023 | 57 | 170 | 6/88 | 30.95 | 52.81 | 3 |
ജസ്പ്രീത് ബുംറ | 2018-2024 | 37 | 164 | 6/27 | 20.51 | 44.56 | 10 |
വിനു മങ്കാട് | 1946-1959 | 44 | 162 | 8/52 | 32.32 | 90.65 | 8 |
Read More
- ഇന്ത്യ – ബംഗ്ലാദേശ് ടി20 മത്സരം തടയുമെന്ന് ഹിന്ദു മഹാസഭ; ഗ്വാളിയോറിൽ ബന്ദ് പ്രഖ്യാപിച്ചു
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം
- India vs Bangladesh 2nd Test:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- India vs Bangladesh 1st Test Day 4:ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ
- India vs Bangladesh 1st Test Day 4: വിജയം മാത്രം ലക്ഷ്യം; ഇന്ത്യക്കു മുന്നിൽ അടിപതറി ബംഗ്ലാദേശ്
- ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ സ്കോർ; പിടിമുറുക്കി ഇന്ത്യ; ഗില്ലിനും പന്തിനും സെഞ്ചുറി