തിരുവനന്തപുരം> ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനം തകർക്കാനും കേന്ദ്രസഹായം മുടക്കാനും ലക്ഷ്യമിട്ടുള്ള കള്ളവാർത്തകൾ കൈയബന്ധമല്ലെന്നും മാധ്യമങ്ങളുടെ അജണ്ടയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
വയനാട് ദുരന്തത്തെ കേരളമൊന്നാകെ പ്രതിരോധിക്കുന്നതിനിടയിലാണ് ഓണനാളിൽ കണക്കിൽ കള്ളമോ എന്ന പേരിൽ വാർത്ത പ്രചരിച്ചത്. ഒറ്റ ദിവസം കൊണ്ട് ലോകമെങ്ങും ഈ വാർത്ത പ്രചരിപ്പിച്ചു. പുറത്തുവന്ന കണക്കിനെ സംബന്ധിച്ച സത്യാവസ്ഥ സർക്കാർ വ്യക്തമാക്കിയിട്ടും കേരളത്തിനെതിരായ വ്യാജ വാർത്ത പ്രചരിപ്പുക്കുകയാണുണ്ടായത്.
അതെങ്കിലും രാഷ്ട്രീയപാർട്ടിക്കെതിരയല്ല, ദുരന്തം അനുഭവക്കുന്നവർക്കെതിരെയാണ് വ്യാജ പ്രചരണം നടന്നത്. നാട് തകർന്നാലും എൽഡിഎഫ് സർക്കാരിനെ കരിവാരിത്തേക്കുമെന്നാണ് പ്രതിജ്ഞയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.