Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ആ ചോദ്യം ഇപ്പോഴും ബാക്കി; അർജുനും ലോറിയും എവിടെ

by News Desk
September 22, 2024
in INDIA
0
ആ-ചോദ്യം-ഇപ്പോഴും-ബാക്കി;-അർജുനും-ലോറിയും-എവിടെ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

അപകടം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അർജുനും ലോറിയും ഇന്നും കാണാമറയത്ത്. അർജുനെക്കുറിച്ച് ഒരു സൂചനയെങ്കിലും ലഭിക്കാൻ കോഴിക്കോട് ഒരു കുടുംബമാകെ കാത്തിരിപ്പിലാണ്. കർണാടക അങ്കോളയിലെ ഷിരൂർ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു. കനത്ത മഴയെ തുടർന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അർജുനെ കാണാതാകുന്നത്. അന്ന് മുതൽ എന്തെങ്കിലും വിവരം ലഭിക്കുന്നതിനായി അർജുന്റ കുടുംബത്തിനൊപ്പം കേരളവും കാത്തിരിക്കുകയാണ്.

അർജുൻ സഞ്ചരിച്ച ലോറി പുഴയിൽ വീണിട്ടില്ലെന്നായിരുന്നു പ്രാഥമിക സ്ഥിരീകരണം. അപകടത്തിന്റ അടുത്ത ദിവസങ്ങളിൽ നേവി സംഘം ​ഗം​ഗാവലി പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അപകടം നടന്ന് മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദ​ഗതിയിലായിരുന്നു. രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.

തെരച്ചിൽ ആരംഭിച്ച ആദ്യ ദിനങ്ങളിൽ മൊബൈൽ ഫോൺ റിങ്ങ് ചെയ്ത ഓരോ നിമിഷവും ആ കുടുംബം മറുതലയ്ക്കൽ അർജുനെ പ്രതീക്ഷിച്ചു. അർജുൻ മടങ്ങി വരുമെന്ന അവരുടെ പ്രതീക്ഷ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലെ രക്ഷാദൗത്യത്തിലും കാര്യമായ പുരോ​ഗതി കണ്ടെത്താനായില്ല. അപകടവിവരം അറിഞ്ഞ അടുത്ത ദിവസം മുതൽ ലോറി ഉടമ മനാഫ്, സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ എന്നിവരും ലോറി കണ്ടെത്തുമെന്ന പ്രതീക്ഷയോടെ ദുരന്തസ്ഥലത്തുണ്ടായിരുന്നു.

അർജുനുൾപ്പെടെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ സാധ്യമായ എല്ലാ വഴികളും ഉപയോ​ഗപ്പെടുത്തി പരിശോധന നടത്തമെന്നായിരുന്നു അർജുന്റ കുടുംബത്തിന്റ ആവശ്യം. സൈന്യം, നേവി, എൻഡിആർഎഫ് സംഘങ്ങൾ, ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാ സംഘത്തിലുണ്ടായിരുന്ന രഞ്ജിത് ഇസ്രയേൽ, മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ എന്നിവരുടെ തെരച്ചിലിൽ അർജുനെയോ, അർജുന്റെ ലോറിയെക്കുറിച്ചോ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

അർജുന്റെ കുടുംബം

അർജുന്റെ കുടുംബം

​അർജുൻ ഉൾപ്പെടെ നാല് പേരെ മണ്ണിടിച്ചിലില് കാണാതായിരുന്നു. ഗം​ഗാവലി പുഴയിലെ തെരച്ചിലിൽ പിന്നീട് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. റഡാര് ഉപകരണങ്ങള് എത്തിച്ച് വീണ്ടും പരിശോധനകൾ തുടർന്നെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല. കൂടുതൽ ഉപകരണങ്ങൾ ഉപയോ​ഗിച്ച് വീണ്ടും തെരച്ചിൽ തുടർന്നു.

അർജുനെ കാണാതായി പന്ത്രണ്ടാം നാൾ കുടുംബത്തെയും കേരളത്തെയും ആകെ കണ്ണീരിലാഴ്ത്തി കർണാടക അധികൃതർ തെരച്ചിലിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അർജുന്റെ കുടുംബവും തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് അഭ്യർഥിച്ചതിനെതുടർന്നാണ് ദക്ഷാദൗത്യം തുടരാൻ തീരുമാനിച്ചത്. ആഗസ്ത് 16ന് രക്ഷാദൗത്യം അവസാനിപ്പിക്കുകയും ചെയ്തു.

ലോറി ഉടമ മനാഫ്

ലോറി ഉടമ മനാഫ്

എന്നാൽ കേരളം രക്ഷാദൗത്യത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ആഴത്തിലുള്ള രക്ഷാ ദൗത്യത്തിന് ഡ്രഡ്ജർ ആവശ്യമായിരുന്നു. സെപ്തംബർ 11ന് ഗോവ പോർട്ടിൽനിന്ന് കൂറ്റൻ ഡ്രഡ്ജർ ഷിരൂരിലെത്തിച്ചു. 12നാണ് തെരച്ചിൽ പുനരാരംഭിച്ചത്. ട്രക്കിലെ വാട്ടര്ടാങ്ക് ക്യാരിയര് തുടർന്നുള്ള തെരച്ചിലിൽ കണ്ടെത്തി. എന്നാൽ ഇത് അർജുന്റെ ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള പരിശോധന പുഴയിൽ നടക്കുന്നതിനൊപ്പം മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ സമാന്തര തെരച്ചിൽ നടത്തി വരുന്നു. എന്നാൽ കൃത്യമായ അനുമതി നൽകാതെ തെരച്ചിൽ തടസപ്പെടുത്തുന്ന സമീപനമാണ് അധികൃതർക്കെന്ന് മാൽപെ പറഞ്ഞിരുന്നു. മാൽപെയുടെ തെരച്ചിലിൽ ലോഹഭാ​ഗങ്ങളും കയർ കഷ്ണവും, മരത്തടികളും കണ്ടെത്തി. മണ്ണിടിച്ചിൽ ദുരിത സ്ഥലത്തെയും ​ഗം​ഗാവലി പുഴയിലേയും തെരച്ചിലിൽ നിർണായകമായ പല കണ്ടെത്തലുകളുംലഭിച്ചു. അപ്പോഴും അർജുനും അയാൾ സഞ്ചരിച്ച ലോറിയും എവിടെയെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്.

Previous Post

India vs Bangladesh 1st Test Day 4: വിജയം മാത്രം ലക്ഷ്യം; ഇന്ത്യക്കു മുന്നിൽ അടിപതറി ബംഗ്ലാദേശ്

Next Post

കേരള മാതൃകയിൽ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കണം; ബംഗാളി സിനിമയിൽ നടിമാരുടെ കൂട്ടായ്മ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കേരള-മാതൃകയിൽ-ലൈംഗിക-ചൂഷണങ്ങൾ-അന്വേഷിക്കണം;-ബംഗാളി-സിനിമയിൽ-നടിമാരുടെ-കൂട്ടായ്മ

കേരള മാതൃകയിൽ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കണം; ബംഗാളി സിനിമയിൽ നടിമാരുടെ കൂട്ടായ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.