ചെന്നൈ: ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ വിജയപ്രതീക്ഷയുമായി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ അടിപതറുകയാണ് ബംഗ്ലാ കടുവകൾ. 4 വിക്കറ്റു നഷ്ടത്തിൽ 158 എന്ന നിലയിലാണ് ബംഗ്ലാദേശ് നാലം ദിനം ബാറ്റിങ്ങ് ആരംഭിച്ചത്. അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ നജ്മുൽ ഷാന്റോയും (51) ഷാക്കിബുൽ ഹസനുമാണ് (5) ക്രീസിൽ.
ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗിൽ തിളങ്ങിയ ആർ അശ്വിൻ രണ്ടാം ഇന്നിങ്സിൽ ബൗളിങിൽ കരുത്തുകാട്ടി. 63 റൺസു വിട്ടുനൽകി 3 വിക്കറ്റ് അശ്വിൻ വീഴ്ത്തി. റോങ്ങ് ഷോട്ടുകൾക്ക് ബാറ്റർമാരെ പ്രേരിപ്പിക്കുന്ന രീതിയിൽ ബൗൺസറുകൾക്ക് പ്രാധാന്യം നൽകിയായിരുന്നു അശ്വിന്റെ ആക്രമണം.
Bring 🔛 Day 4 #TeamIndia 6⃣ wickets away from a win in Chennai 👌👌
Live – https://t.co/jV4wK7BgV2#INDvBAN | @IDFCFIRSTBank pic.twitter.com/aEwyazukbP
— BCCI (@BCCI) September 22, 2024
നേരത്തെ, ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും അനായാസ സെഞ്ചുറികളിലൂടെ, മത്സരത്തിന്റെ പൂർണ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തിരുന്നു. 119 റൺസുമായി പുറത്താകാതെ നിന്ന ഗിൽ, കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ചെന്നൈയിൽ നേടിയത്. 10 ബൗണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടുന്നതാണ് യുവതാരത്തിന്റെ പ്രകടനം.
India 🆚Bangladesh | 1st Test | Moments from the Day 03 | #BCB #Cricket #INDvBAN #WTC25 pic.twitter.com/j6yca95WgB
— Bangladesh Cricket (@BCBtigers) September 21, 2024
അതേസമയം, കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയാണ് ഋഷഭ് പന്ത് തിരിച്ചുവരവ് ആഘോഷിച്ചത്. 13 ബൗണ്ടറികളും നാലു സിക്‌സറുമുൾപ്പെടെയാണ് പന്തിന്റെ 109 റൺസ് പ്രകടനം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 167 റൺസിൻ്റെ കൂട്ടുകെട്ട് കൂറ്റൻ സ്കോർ ടീമിനു സമ്മാനിച്ചു.
Read More
- ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ സ്കോർ; പിടിമുറുക്കി ഇന്ത്യ; ഗില്ലിനും പന്തിനും സെഞ്ചുറി
- India vs Bangladesh: ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ; ബുംമ്രയ്ക്ക് 4 വിക്കറ്റ്
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും