ബംഗളൂരു> കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. രാമനാട്ടുകര സ്വദേശി അമൽ ഫ്രാഗ്ലിൻ (22) ആണ് മരിച്ചത്. മൈസൂരിവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകും.
ബംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസ് രാത്രി പന്ത്രണ്ടോടെയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.