ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ റെക്കോർഡുകളുടെ നെറുകയിൽ.ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കുന്ന താരമായി അശ്വിൻ മാറുകയാണ്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ച്വറി നേടിയതോടെ, ടെസ്റ്റ് ചരിത്രത്തിൽ മുപ്പതിലധികം അഞ്ച് വിക്കറ്റ് നേട്ടവും ഇരുപതിലധികം തവണ അൻപതിലധികം റൺസ് നേടുകയും ചെയ്ത ആദ്യ ബാറ്ററെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്.ടെസ്റ്റ് ക്രിക്കറ്റിൽ ആറ് സെഞ്ച്വറികളും പതിനാല് അർധശതകങ്ങളും നേടിയ അശ്വിൻ 36 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഹോം ഗ്രൗണ്ടായ ചെന്നൈ അശ്വിന്റെ ഇഷ്ടവേദിയാണ്. ചെപ്പോക്കിലെ ഗ്രൗണ്ടിൽ രണ്ട് ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. ചെന്നൈയിൽ ഹാട്രിക് സെഞ്ച്വറി തികച്ചിട്ടുള്ള ഒരേ ഒരു താരം സച്ചിനാണ്. അഞ്ച് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്സുകളിലായി 55.16 ആണ് അശ്വിന്റെ റൺസ് ശരാശരി. നാലു തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ പത്തുവിക്കറ്റ് നേട്ടം ഉൾപ്പടെ മുപ്പത് വിക്കറ്റുകൾ അശ്വിൻ ഹോം ഗ്രൗണ്ടിൽ നേടിയിട്ടുണ്ട്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഇതുവരെയുള്ള മൂന്ന് പതിപ്പുകളിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമായും അശ്വിൻ മാറി. രവീന്ദ്ര ജഡേജ ആയിരുന്നു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ എംഎസ് ധോനിയുടെ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോർഡിനൊപ്പവും അശ്വിനെത്തി.
നേരത്തെ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ 108 പന്തിൽ നിന്നാണ് അശ്വിന്റെ സെഞ്ച്വറി നേട്ടം. നാലുതവണ അതിർത്തികടത്തിയ അശ്വിൻ രണ്ട് സിക്സറുകളും പറത്തി. അശ്വിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 86 റൺസുമായി രവീന്ദ്ര ജഡേജയാണ് അശ്വിന്റെ കൂട്ട്. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അവസരോചിതമായ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്‌സിനെ കരകയറ്റിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിൽ പരുങ്ങുന്ന ഘട്ടത്തിലാണ് ഇരുവരും ക്രീസിൽ ഒരുമിച്ചത്.
Read More
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്