മസ്കത്ത് > പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും സെപ്തംബർ 20 വെള്ളിയാഴ്ച അൽഫലാജ് ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കും. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് മുഖ്യാതിഥി. കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ്, പ്രസിഡന്റ് പി ശ്രീകുമാർ അപർണ ബാലമുരളിക്ക് സമർപ്പിക്കും. പാലക്കാട് ജില്ലയുടെ സംസ്കാരവും കലാരൂപങ്ങളും അടങ്ങിയ “കരിമ്പനക്കാറ്റ്” എന്ന ദൃശ്യാവിഷ്കാരം നടക്കും.
യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാലമുരളിയും പാലക്കാട് മുരളിയും ഓർക്കസ്ട്രയും, ചേർന്നൊരുക്കുന്ന രണ്ടു മണിക്കൂർ നീണ്ട സംഗീത നിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രധാന പ്രായോജകരായ ഗൾഫ് ഫാസ്റ്റ്നേഴ്സ് എൽഎൽസി, കൊച്ചിൻ ഗോൾഡ്, സൺറൈസ് ഫിഷറീസ് എന്നിവരുടെ സഹകരണത്തോടെയാണ് ഓണാഘോഷ പരിപാടി നടത്തുന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഐസ്റ്റോൺ എൽഎൽസിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.