ന്യൂഡൽഹി
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി റിയാസി ജില്ലയിലെ കത്രയിലും ശ്രീനഗറിലും നടത്തിയ റാലികളിലാണ് പ്രഖ്യാപനം. 370–-ാം വകുപ്പ് റദ്ദാക്കിയതോടെതീവ്രവാദവും വിഘടനവാദവും ദുർബലമായെന്നും അവ പൂർണ്ണമായും തുടച്ചുനീക്കുമെന്നും മോദി അവകാശപ്പെട്ടു. കോൺഗ്രസ്–-എൻസി സഖ്യം പാകിസ്ഥാന്റെ അജണ്ടയാണ് പിന്തുടരുന്നതെന്നും ഒരു ശക്തിക്കും 370–-ാം വകുപ്പ് തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും മോദി അവകാശപ്പെട്ടു.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 61.11 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കിഷ്ത്വാർ ജില്ലയാണ് മുന്നിൽ, 80.14 ശതമാനം. 46.65 ശതമാനമുള്ള പുൽവാമയാണ് പിന്നിൽ. ഇപ്പോഴും അന്തിമ കണക്ക് ലഭ്യമായിട്ടില്ല.