Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സുഹൃത്ത്‌ , സൈദ്ധാന്തികൻ , ലോകവീക്ഷണങ്ങളിലെ അഗാധപാണ്ഡിത്യം പകർന്നുതന്ന മനുഷ്യസ്‌നേഹി :വേണു രാജാമണി

by News Desk
September 14, 2024
in INDIA
0
സുഹൃത്ത്‌-,-സൈദ്ധാന്തികൻ-,-ലോകവീക്ഷണങ്ങളിലെ-അഗാധപാണ്ഡിത്യം-പകർന്നുതന്ന-മനുഷ്യസ്‌നേഹി-:വേണു-രാജാമണി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ജെഎൻയുവിൽ സീതാറാം യെച്ചൂരിയുമായി തളിരിട്ട സൗഹൃദത്തിന് 43 വർഷത്തെ പഴക്കമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സുഹൃത്തിനെയും തത്വജ്ഞാനിയെയും ലോകവീക്ഷണങ്ങളിലെ അഗാധപാണ്ഡിത്യം പകർന്നുതന്ന മനുഷ്യസ്നേഹിയെയുമാണ്. വിദേശത്തായതിനാൽ, അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനാകില്ലെന്നത് ദുഃഖം ഇരട്ടിയാക്കുന്നു. ജെഎൻയുവിലെ സമരഭരിതമായ യൗവനത്തിന്റെ പേരുകൂടിയായിരുന്നു യെച്ചൂരി. അന്ത്യയാത്രയിലും ജെഎൻയു അദ്ദേഹത്തെ സ്നേഹം കൊണ്ടുമൂടി. ഇന്നേവരെ ആർക്കും ലഭിക്കാത്ത വൈകാരിക യാത്രാമൊഴി.

1981ലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് യെച്ചൂരിയെ ആദ്യം കാണുന്നത്. കോഴ്സ് പൂർത്തിയാക്കി സർവകാലാശാല വിട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പുകൾക്കും സമരങ്ങൾക്കും യെച്ചൂരി ക്യാമ്പസിലെത്തും. എസ്എഫ്ഐ വിരുദ്ധപക്ഷത്തുനിന്നാണ് ഈ ലേഖകൻ മത്സരിച്ച് വൈസ് പ്രഡിഡന്റായത്. എന്നാൽ, പ്രചാരണസമയത്ത് അദ്ദേഹം കൂട്ടുകാരനെപ്പൊലെ അടുത്തുവന്നു സംസാരിച്ചു. 1983ൽ ജെഎൻയുവിൽ പൊട്ടിപ്പുറപ്പെട്ട വൻ വിദ്യാർഥിപ്രക്ഷോഭത്തിൽ ഞങ്ങൾ അറുന്നൂറോളം പേർ തിഹാർ ജയിലിലടയ്ക്കപ്പെട്ടു. ജയിലിൽ വന്ന് കണ്ടതും ജാമ്യനടപടികൾക്ക് മുൻകൈയെടുത്തതും യെച്ചൂരിയാണ്.

വിദേശസർവീസിൽ പ്രവേശിച്ച്, 1990–-93ൽ ബീജിങ്ങിൽ നിയമിതനായ സമയത്ത് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു നയിച്ച പാർടി പ്രതിനിധി സംഘത്തിനൊപ്പം എത്തിയ യെച്ചൂരിയെ കണ്ടു. ഉത്തര കൊറിയൻ യാത്രകൾക്കായി ബീജിങ്ങിലെത്തിയപ്പോഴെല്ലാം ഒപ്പം സമയം ചെലവിടാനായി. ഒരു നർമാനുഭവം യെച്ചൂരി പറഞ്ഞതോർക്കുന്നു. ഉത്തര കൊറിയൻ ഭരണാധികാരിയെ സന്ദർശിച്ചതിനുശേഷം അവിടുത്തെ ഇന്ത്യൻ സ്ഥാനപതി യെച്ചൂരിയെ ചെന്നുകണ്ടു. യെച്ചൂരി തന്റെ വീട്ടിൽ വന്ന് ചായ കുടിക്കണമെന്നും അങ്ങനെയെങ്കിൽ കൂടെയുള്ള ഉത്തര കൊറിയക്കാർ തന്നോട് കൂടുതൽ സഹകരിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നീട് ഡൽഹിയിൽ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴും സൗഹൃദത്തിന് കുറവുണ്ടായില്ല. രാഷ്ട്രപതി പ്രണബ് മുഖർജിക്ക് യെച്ചൂരിയോട് ഏറെ വാത്സല്യമായിരുന്നു. ആദ്യ ബംഗ്ലാദേശ് പര്യടനത്തിന് യെച്ചൂരിയെയും അദ്ദേഹം ഒപ്പം കൂട്ടി. നെൽസൺ മണ്ടേലയുടെ സംസ്കാരത്തിന് പോയ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. അന്ന് പാർടി ആസ്ഥാനമായ എകെജി ഭവന് സമീപം ഞാൻ താമസിച്ചിരുന്ന വീട്ടിൽ യെച്ചൂരി നിത്യസന്ദർശകനായി. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലായ്പ്പോഴും ഊന്നിപ്പറഞ്ഞു. കേരളത്തിൽ വരുമ്പോൾ കൊച്ചിയിലെ കായലോരത്തുള്ള എന്റെ വീട് യെച്ചൂരിക്ക് രണ്ടാംവീടായി.

രാജ്യത്തിന്റെ സ്വത്താണെന്നും ആരോഗ്യം സംരക്ഷിക്കണമെന്നും അദ്ദേഹത്തോട് പറയുമായിരുന്നു. പാവപ്പെട്ട മനുഷ്യർക്കും തൊഴിലാളികൾക്കുംവേണ്ടി അവസാനംവരെയും പ്രവർത്തിച്ച മനുഷ്യസ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ആ വലിയ മനുഷ്യന് ഓർമപ്പൂക്കൾ.

വേണു രാജാമണി
(നെതർലൻഡ്സ് മുൻ സ്ഥാനപതി)

Previous Post

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍ നിന്ന്‌ ഉണങ്ങിയ കഞ്ചാവ് കണ്ടെടുത്തു

Next Post

അവസാന പ്രസംഗം 
ബുദ്ധദേബിനുള്ള 
ആദരാഞ്ജലി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
അവസാന-പ്രസംഗം-
ബുദ്ധദേബിനുള്ള-
ആദരാഞ്ജലി

അവസാന പ്രസംഗം 
ബുദ്ധദേബിനുള്ള 
ആദരാഞ്ജലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.