ഇടുക്കി> രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍നിന്ന് 1.5കിലോ ഉണങ്ങിയ കഞ്ചാവ് കണ്ടെടുത്തു. ഉടുമ്പൻചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വിജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബിഗ്ഷോപ്പറിനുള്ളില്‍ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു കഞ്ചാവ്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽനിന്നെത്തിച്ച് പിന്നീട് കൈമാറാൻ കരുതിയിരുന്ന കഞ്ചാവാണിതെന്നാണ് നിഗമനം. പ്രതിക്കായി തെരച്ചില്‍ തുടങ്ങി. പരിശോധനയില്‍ എഇഐമാരായ ജെ പ്രകാശ്സി, പി ടി സിജു, പി ഒ രതീഷ്കുമാർ, എം ആർ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.