ശ്രീനഗർ> കത്വ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിന്തുണച്ച മുൻ ബിജെപി നേതാവ് ചൗധരി ലാൽ സിങ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
കത്വയിലെ ബസോഹ്ലി മണ്ഡലത്തിൽ നിന്നാണ് ചൗധരി ലാൽ സിങ്ങിനെ നാമനിർദേശം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച കോൺഗ്രസ് പുറത്തിറക്കിയ ലിസ്റ്റിലാണ് ചൗധരി ലാൽ സിങ്ങിന്റെ പേരുള്ളത്.
2018 ജനുവരിയിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ട ബലാൽസംഗം കേസ്. അതി പ്രാകൃതമായ രീതിയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനായി ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
കത്വവ പീഡനകൊലപാതക കേസില് പ്രതികളെ അനുകൂലിച്ച് നടന്ന പ്രകടനത്തില് പങ്കെടുത്തതിന് പിന്നാലെ ചൌധരി ലാല് സിങ്ങിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. റൈസിങ് കശ്മീര് പത്രാധിപര് ഷുജാഅത്ത് ബുഖാരിയുടെ കൊലപാതകം പോലുള്ള സംഭവങ്ങള് ഒഴിവാക്കാന് മാധ്യമപ്രവര്ത്തകര് സ്വയം നിയന്ത്രിക്കണമെന്ന് ചൌധരി ലാല് സിങ് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. കത്വവ പീഡന കൊലപാതക കേസില് മാധ്യമപ്രവര്ത്തകര്ക്ക് തെറ്റ് സംഭവിച്ചുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു അന്നത്തെ ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്.
എട്ട് വയസുകാരിയായ പെണ്കുട്ടി പ്രദേശത്തെ ക്ഷേത്രത്തില് തടവിലാക്കി. അവിടെ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കി. മയക്കുമരുന്നുകള് നല്കുകയും പെൺകുട്ടിയെ ദിവസങ്ങളോളം ലെൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. സംഭവത്തില് ഇതുവരെ പൊലീസ് എട്ട് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
60 വയസുകാരനായ പൂജാരി സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർ ദീപക് ഖജൂരിയ, സുരെന്ദർ വെർമ, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജി റാമിന്റെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് കേസിലെ പ്രതികൾ.