തിരുവനന്തപുരം
യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ടുജോഡി ട്രെയിനുകൾക്കാണ് പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളിൽ തീരുമാനം പ്രാബല്യത്തിൽ വരും.
ജനറൽ കോച്ച് കൂട്ടിയ ട്രെയിനും തീയതിയും
●ചെന്നൈ സെൻട്രൽ–-നാഗർകോവിൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12689), നാഗർകോവിൽ–- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്( 12690) – യഥാക്രമം -ജനുവരി 17,19.
● ചെന്നൈ സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12695), തിരുവനന്തപുരം സെൻട്രൽ–- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ( 12696) –-ജനുവരി 22, 23
● ചെന്നൈ സെൻട്രൽ–- ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22639), ആലപ്പുഴ –-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്( 22640) –-ജനുവരി 20,21
● തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്സ്പ്രസ് (16343) , മധുര എക്സ്പ്രസ്–-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്( 16344)–- ജനുവരി 20,21
●കൊച്ചുവേളി–- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്(16349), നിലമ്പൂർ റോഡ്–- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ( 16350). ജനുവരി 19,20
● എറണാകുളം–-വേളാങ്കണ്ണി എക്സ്പ്രസ്( 16361), വേളാങ്കണ്ണി–- എറണാകുളം എക്സ്പ്രസ് (16362). ജനുവരി 18,19
● പുതുച്ചേരി –-മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16855), മംഗളൂരു സെൻട്രൽ–- പുതുച്ചേരി എക്സ്പ്രസ്( 16856)–- ജനുവരി 16,17
●ചെന്നൈ സെൻട്രൽ–- പാലക്കാട് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22651), പാലക്കാട്–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്( 22652)–- ജനുവരി 20, 21