കുവൈത്ത് സിറ്റി > കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽ അതീഖിയുടെ രാജി സ്വീകരിച്ചുകൊണ്ട് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പകരം ധനകാര്യ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൗറ സുലൈമാൻ സലേം അൽ ഫസാമിനെ എണ്ണ വകുപ്പിന്റെ താൽക്കാലിക ചുമതല നൽകി നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അമീരി ദിവാൻ ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രിയോടൊപ്പം രണ്ട് ഉപപ്രധാനമന്ത്രിമാരുള്ളതിൽ ഒരാളായിരുന്നു ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽ അതീഖി
രാജി സംബന്ധിച്ച് പ്രധാനമായും രണ്ട് ഉത്തരവുകളാണുള്ളത്. ആർട്ടിക്കിൾ ഒന്ന് പ്രകാരമാണ് ഉപപ്രധാനമന്ത്രിയുടെയും എണ്ണ വകുപ്പ്മന്ത്രിയുടെയും രാജി സ്വീകരിക്കുന്നത്. അമീരി ഉത്തരവ് പുറപ്പെടുവിച്ച അന്ന് മുതൽ ഇത് ബാധകമാണന്നും അമീരി ദിവാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.