ബംഗളൂരു> സാമൂഹ്യ മാധ്യമങ്ങളില് വൈറലാകാൻ വേണ്ടി 800 മീറ്റര് ഉയരമുള്ള പാറയിൽ നിന്ന് അപകടകരമാംവിധം വീഡിയോ ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ. യുവാവ് ഷൂട്ട് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വയറൽ ആയതോടെയാണ് പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്.
അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില് നിന്ന് അപകടകരമായ രീതിയില് പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്. ഇയാള്ക്കൊപ്പമെത്തിയ സുഹൃത്താണ് ദൃശ്യങ്ങള് പകര്ത്തിയത്.
അവലബെട്ട ഏറെ അപകടകരമായ സ്ഥലമായതിനാൽ ഇങ്ങോട്ടുള്ള യാത്ര വിലക്കിയിരുന്നു. ഇത് ലംഘിച്ച് അപകടകരമായ രീതിയിൽ വീഡിയോ ഷൂട്ട് ചെയ്തതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
@Chikballapura
SP Kushal Chowksey said a person booked for his dangerous reels by trespassing prohibited Avalabetta
He said any one trespass prohibited area will face action@Cloudnirad@ramupatil_TNIE @NewIndianXpress@XpressBengaluru @KannadaPrabha @DgpKarnataka @spcbpura pic.twitter.com/BGusu8RGgQ
— Vel Kolar (@ExpressKolar) September 8, 2024