ശ്രീനഗർ> തെരഞ്ഞെടുപ്പ് ദിവസം അടുക്കുമ്പോൾ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച് കശ്മീരി പണ്ഡിറ്റ് സംഘടനകൾ. പതിഞ്ഞാണ്ടുകളായി തങ്ങൾക്കെതിരായി നടക്കുന്ന വംശഹത്യ അംഗീകരിക്കാൻ അധികൃതർ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ സംഘടനകൾ തീരുമാനിച്ചത്.
നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ജമ്മു -കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ഈ മാസം 18, 24, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ജമ്മു -കശ്മീരിലെ തെരഞ്ഞെടുപ്പ്.
“പതിറ്റാണ്ടുകളായി, ഞങ്ങൾ പ്രവാസത്തിൽ കഴിയുന്ന ഒരു സമൂഹമാണ്, മാറിമാറി വരുന്ന സർക്കാരുകളും രാഷ്ട്രീയ പാർടികളും ഞങ്ങളുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സംസാര വിഷയമാക്കുകയും തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഉപയോഗിക്കുകയുമാണ്. അതിനാൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന് സംഘടനകൾ പറഞ്ഞു.