പാട്ന> ന്യൂഡൽഹിയിൽ നിന്ന് ഇസ്ലാംപൂരിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസിന്റെ (20802) കപ്ലിംഗ് പൊട്ടി. ഇതേ തുടർന്ന് ട്രൈയിൻ രണ്ടായി വേർപ്പെട്ടു. എസ്-7-ൻ കോച്ചും എസ്-6-കോച്ചുമാണ് വേർപ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തെത്തുടർന്ന് റെസ്ക്യൂ ടീമും സാങ്കേതിക സംഘങ്ങളും സ്ഥലത്തെത്തി. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.