ന്യൂഡൽഹി
ഓൺലൈൻ ഗെയിമിങ്ങിന് ചുമത്തിയ നികുതി, ഇൻഷുറൻസ് പോളിസികളുടെ നികുതി നിരക്ക് കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ജിഎസ്ടി കൗൺസിൽ യോഗം തിങ്കളാഴ്ച ഡൽഹിയിൽ നടക്കും. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കും. 54–-ാം കൗൺസിൽ യോഗമാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്നത്. ജിഎസ്ടി വെട്ടിപ്പിനായി സൃഷ്ടിച്ച വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്താനായി തുടങ്ങിയ ദൗത്യം സംബന്ധിച്ച റിപ്പോർട്ടും ചർച്ചയായേക്കും. 24,010 കോടി രൂപയോളം ഇങ്ങനെ തട്ടിച്ചുവെന്ന് കണ്ടെത്തിയിരുന്നു.