റാവൽപിണ്ടി > കാര്ഗില് യുദ്ധത്തില് പങ്കുണ്ടെന്ന് കാല്നൂറ്റാണ്ടിനുശേഷം പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ സൈന്യം. വെള്ളിയാഴ്ച റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്ത്, കാര്ഗില് യുദ്ധം ഉള്പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്ഷങ്ങളില് മരിച്ച പാകിസ്ഥാന് സൈനികര്ക്ക് സൈനിക മേധാവി ജനറല് അസിം മുനീര് ആദരം അര്പ്പിച്ചു.
‘1948, 1965, 1971 വർഷങ്ങളിൽ ആകട്ടെ, 1999-ലെ കാര്ഗില് യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികരാണ് അവരുടെ ജീവന് രാജ്യത്തിന് ബലിയര്പ്പിച്ചത്’–- മുനീർ പറഞ്ഞു. കാര്ഗില് യുദ്ധത്തില് പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ ഇതുവരെയുള്ള വാദം. ആദ്യമായാണ് ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തി സൈന്യത്തിന് കാര്ഗില് യുദ്ധത്തില് പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത്.