കൊച്ചി
അരലക്ഷം കേസുകൾ തീർപ്പാക്കിയെന്ന അപൂർവനേട്ടം കൈവരിച്ച് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അപ്പീലിൽ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് 50,000 കേസുകൾ തികച്ചത്.2014ലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2016ൽ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസായിരുന്ന എ ജെ ദേശായി വിരമിച്ചതോടെ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ആക്ടിങ് ചീഫ് ജസ്റ്റിസായത്.
അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട്, മൂന്നാർ കൈയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടൽ നടത്തിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചാണ്. ഹൈക്കോടതിയിലെ ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയതും അദ്ദേഹമാണ്. കണ്ണൂർ സ്വദേശിയാണ്.