ബംഗളൂരു
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാൻ കര്‍ണാടക സര്‍ക്കാര്‍ മാസം ചെലവിടുന്നത് 53.9 ലക്ഷം രൂപ. ഔദ്യോഗിക അക്കൗണ്ടും വ്യക്തിഗത അക്കൗണ്ടുകളും കൈകാര്യം ചെയ്യാനാണ് ഈ തുക ചെലവിടുന്നതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു.
2023 ഒക്ടോബര്‍ മുതൽ ഈ വര്‍ഷം മാര്‍ച്ചുവരെ സര്‍ക്കാര്‍ ചെലവിട്ടത് മൂന്നു കോടിയിലേറെ രൂപയാണ്.