ന്യൂഡൽഹി > ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഒരാളെ പ്രതിയായി കണ്ടെത്തിയാൽ പോലും അയാളുടെ വീട് തകർക്കാൻ പാടില്ല. കേസിൽ പ്രതികളാക്കപ്പെട്ടവരുടെ വീടുകൾ പൊളിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
കെട്ടിടം പൊളിക്കുന്നതിന് രാജ്യവ്യാപകമായി മാര്‍ഗരേഖ പുറത്തിറക്കണം. സെപ്റ്റംബര്‍ 17ന് സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിക്കും.