ഹൈദരബാദ്> ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായി. വിജയവാഡ നഗരം റെയിൽ റോഡ് ബന്ധങ്ങൾ മുറിഞ്ഞ് ഒറ്റപ്പെട്ടു. ആന്ധ്രാപ്രദേശില് എട്ട് മരണവും തെലങ്കാനയിൽ 16 പേരുടെ മരണവും സ്ഥിരീകരിച്ചു.
കനത്ത മഴയില് കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയില്വേ ട്രാക്ക് വെള്ളത്തിനടിയിലായി. വിജയവാഡയില് നിന്ന് വാറങ്കലിലേക്കും വാറങ്കലില് നിന്ന് വിജയവാഡയിലേക്കും റെയിവേ ബന്ധമറ്റു. ഡല്ഹിയില് നിന്ന് വിജയവാഡയിലേക്കുമുള്ള എല്ലാ ട്രെയിനുകളും നിര്ത്തിവച്ചു. വെള്ളം കയറിയതിനാല് വിജയവാഡ-ഹൈദരാബാദ് എന്എച്ച് 65 പലയിടത്തും അടച്ചു. ആയിരക്കണക്കിന് വാഹനങ്ങള് ദേശീയപാതയില് കുടുങ്ങികിടക്കുകയാണ്.
കുഞ്ഞിനെ രക്ഷപെടുത്തി തിരികെ എത്തിയപ്പോൾ അഛനെയും അമ്മയേയും കാണാനില്ല
ഹൈദരാബാദ് നഗരത്തില് ജീവനക്കാര്ക്ക് വര്ക്ക് ഫ്രം ഹോം അനുവദിക്കാന് ഐടി കമ്പനികളോടും കോര്പ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിര്ദേശം നല്കി. പലേറില് ഹെലികോപ്റ്റര് വഴി ഒരു കുടുംബത്തിലെ കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയര്ലിഫ്റ്റ് ചെയ്ത് പിന്നീട് മുതിര്ന്നവരെ എയര് ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വ്യോമസേനയുടെ ഹെലികോപ്റ്റര് തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂര്ണമായും വെള്ളത്തിലേക്ക് തകര്ന്ന് വീണു.
#WATCH | Mahabubabad, Telangana | A railway track between Kesamudram and Mahabubabad was inundated due to continuous heavy rainfall.
All trains from Vijayawada to Warangal, Warangal to Vijayawada, and Delhi to Vijayawada have been put on hold because of this.
(Source: Krishna,… pic.twitter.com/PK9c9ORMfl
— ANI (@ANI) September 1, 2024
തെലങ്കാനയില് താഴ്ന്ന പ്രദേശങ്ങളില് താമസിക്കുന്ന എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്പ്പിക്കാന് ഉദ്യോഗസ്ഥര്ക്ക് മുഖ്യമന്ത്രി രേവന്തി റെഡ്ഡി നിര്ദേശം നല്കി. മണ്ണിടിച്ചിലില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും ഇരുസംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.