പാരിസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷൻമാരുടെ ഹൈ ജംപ് ടി47 വിഭാഗത്തിൽ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.2.08 മീറ്റർ താണ്ടിയാണ് താരം വെള്ളിയിൽ മുത്തമിട്ടത്. ടോക്യോ പാരാലിമ്പക്സിൽ ഇതേ ഇനത്തിൽ താരം വെള്ളി സ്വന്തമാക്കിയിരുന്നു.
പാരിസിൽ ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി. ഒരു സ്വർണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.
നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എഎച്ച്-ഒന്ന് വിഭാഗത്തിൽ ഇന്ത്യയുടെ റുബിന ഫ്രാൻസിസ് വെങ്കലം സ്വന്തമാക്കിയിരുന്നു. നേരത്തെ, പുരുഷൻമാരുടെ ഷൂട്ടിങിൽ മനിഷ് നർവാൾ വെള്ളി നേടിയിരുന്നു. പത്ത് മീറ്റർ എയർ റൈഫിൾ എസ്എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം.
Read More
- പാരാലിമ്പക്സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
- ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ